സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ സ്‌പോൺസർഷിപ്പില്ലാതെ രാജ്യത്ത് ജോലി ചെയ്യാൻ ജൂലൈ 1 മുതൽ മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോർ ടാലന്റഡ് ഏർലി-പ്രൊഫഷണൽ സ്‌കീം (മേറ്റ്‌സ്) പ്രകാരം അപേക്ഷിക്കാം.
എഞ്ചിനീയറിങ്, ഇൻഫർമേഷൻ ആന്‍ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിനാൻഷ്യൽ ടെക്നോളജി, റിന്യൂവബിൾ എനർജി, മൈനിങ് തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും ഈ വീസയ്ക്ക് അർഹതയുണ്ടെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.
അതിനിടെ മാനസികരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി മാജിക് മഷ്റൂമും എംഡിഎംഎയും നിയമവിധേയമാക്കി ഓസ്ട്രേലിയ. ഇതാദ്യമായാണ് ലോകത്ത് ഒരു രാജ്യം സൈക്കഡെലിക്‌സിന്റെ ഉപയോഗം നിയമവിധേയമാക്കുന്നത്. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല