സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രിയായി ഉടന്‍ സത്യ പ്രതിജ്ഞ ചെയ്യും. ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് സ്‌കോട്ട് മോറിസന്റെ ലിബറല്‍ സഖ്യം അധികാരത്തിലേറുന്നത്.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ലിബറല്‍ സഖ്യം 77 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 151 സീറ്റുള്ള പ്രതിനിധി സഭയില്‍ 76 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ലിബറല്‍ നാഷണല്‍ പാര്‍ട്ടി 23ഉം, ദി നാഷണല്‍ പാര്‍ട്ടി 10ഉം സീറ്റുകളാണ് നേടിയത്. സ്വതന്ത്രയായി ജയിച്ച ഹെലന്‍ ഹെയിന്‍സ് ലിബറല്‍ പാര്‍ട്ടി സഖ്യത്തിനു പിന്തുണ നല്‍കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഭൂരിപക്ഷം ഉറപ്പിച്ചതോടെ നിലവിലുള്ള പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്നെ ഓസ്‌ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ലേബര്‍ പാര്‍ട്ടിക്ക് 66 സീറ്റുകളാണ് ലഭിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിച്ചിരുന്നത് ലേബര്‍ പാര്‍ട്ടി വിജയിച്ച് അധികാരത്തിലേറുമെന്നായിരുന്നു. പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചായിരുന്നു സ്‌കോട് മോറിസന്റെ അത്ഭുത വിജയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല