സ്വന്തം ലേഖകന്‍: മന്ത്രിമാര്‍ കീഴ്ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. മന്ത്രിമാര്‍ക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി മാല്‍കം ടേംബുള്‍ മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നിര്‍ദേശിച്ചത്.
മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസിയുടെ രാജിക്കായി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. മുന്‍ മാധ്യമ ഉപദേഷ്ടാവ് വിക്കി കാംപൈനുമായി ബര്‍ണാബി ജോയിസ് ബന്ധം തുടര്‍ന്നതായി കഴിഞ്ഞ ദിവസം പരസ്യ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
അതേസമയം, ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ജോയിസ് ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജോയിസിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള ടേംബുള്‍ സര്‍ക്കാരിന്റെ ശ്രമമാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല