സ്വന്തം ലേഖകന്‍: കള്ളപ്പണം തടയാന്‍ ഓസ്ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും. ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചു. അവര്‍ പഠിച്ചു നല്കുന്ന ശിപാര്‍ശയനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്തെ വാര്‍ഷിക സമ്പത്തി (ജിഡിപി) ന്റെ ഒന്നര ശതമാനമുണ്ട് കള്ളപ്പണം എന്നാണു നിഗമനം. ഏകദേശം 1.42 ലക്ഷം കോടി രൂപ വരുമിത്. രാജ്യത്ത് 30 കോടി നൂറു ഡോളര്‍ നോട്ടുകള്‍ ഉണ്ട്. 50 ഡോളറും 100 ഡോളറും കറന്‍സികളാണു മൊത്തം കറന്‍സികളുടെ മൂല്യത്തിന്റെ 92 ശതമാനം. നികുതി വെട്ടിച്ച പണം പിടികൂടാനുള്ള വിവിധ പരിപാടികള്‍ തിങ്കളാഴ്ച അവതരിപ്പിക്കുന്ന അര്‍ധവാര്‍ഷിക ബജറ്റില്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ ബുളിന്റെ ഗവണ്മെന്റ് പ്രഖ്യാപിക്കും.
കള്ളപ്പണം തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നോട്ട് പിന്‍വലിക്കുന്നതെന്ന് ഓസിസ് റവന്യു,ധന വകുപ്പ് മന്ത്രി കെല്ലി ഡയര്‍ എബിസി റേഡിയൊയ്ക്ക് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.300 മില്ല്യണ്‍ നൂറ് ഡോളറിന്റെ നോട്ടുകളാണ് ഓസ്ട്രേലിയന്‍ വിപണിയില്‍ ഉള്ളത്. രാജ്യത്തെ പണത്തിന്റെ മൂല്യത്തില്‍ 92 ശതമാനവും നൂറ് 50 നോട്ടുകളാണ്
ഈയിടെ സാമ്പത്തിക ഞെരുക്കവും കുതിച്ചുയരുന്ന വിലക്കയറ്റവും മൂലം വിഷമത്തിലായ വെനസ്വേലയും വലിയ കറന്‍സി (100 ബൊളിവര്‍) പിന്‍വലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല