സ്വന്തം ലേഖകന്‍: 457 വിസാ നടപടിക്രമങ്ങള്‍ പുതുക്കി ഓസ്‌ട്രേലിയ; ഇനി ഇംഗ്ലീഷ് ഭാഷാ പരിഞ്ജാനവും ജോലി വൈദഗ്ധ്യവും നിര്‍ബന്ധം. തൊഴിലുടമയുടെ ഉത്തരവാദിത്തത്തില്‍ ലഭ്യമാക്കിയിരുന്ന 457 വിസ പദ്ധതി നിര്‍ത്തലാക്കിയത് ഈ സൗകര്യം ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിഞ്ജാനവും ജോലി വൈദഗ്ധ്യവുമുള്ളവര്‍ക്ക് മാത്രമേ വിസ ലഭ്യമാകൂ.
95000 ഓളം വിദേശികള്‍ ഉപയോഗിക്കുന്ന വിസ പദ്ധതിയാണ് മാര്‍ച്ച് 18 മുതല്‍ പുതുക്കിയത്. വൈദഗ്ധ്യമുള്ള ജോലികളില്‍ ആസ്‌ത്രേലിയക്കാരില്ലാത്ത സാഹചര്യത്തില്‍ വിദേശികളെ നാലു വര്‍ഷത്തേക്ക് നിയമിക്കാന്‍ ബിസിനസുകാരെ അനുവദിക്കുന്നതാണ് 457 വിസ പദ്ധതി. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ബ്രിട്ടനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും.
ഈ വിസയില്‍ അടുത്ത ബന്ധുക്കളെയും കൂടെ താമസിപ്പിക്കാന്‍ സൗകര്യം നല്‍കിയിരുന്നു. എന്നാല്‍ എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണ് വിസയെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ വിസ നിയമം പുതുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആസ്‌ത്രേലിയക്കാര്‍ക്കിടയില്‍ തൊഴില്‍രഹിതര്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം.
നാലുവര്‍ഷത്തേക്കും രണ്ടു വര്‍ഷത്തേക്കുമുള്ള വിസകള്‍ക്കുള്‍പ്പെടെ നിയമം ബാധകമാണ്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, നല്ല ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ അത്യാവശ്യമാണ്. വിസ അപേക്ഷകരുടെ ക്രിമിനല്‍ പശ്ചത്തലവും പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല