ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 500 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്തയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് റണ്‍സെടുത്ത ഗംഭീറിനെ നഷ്ടമായി. റിയാന്‍ ഹാരിസിന്റെ പന്തില്‍ ഗംഭീറിനെ ഹഡിന്‍ പിടികൂടുകയായിരുന്നു.
നാലാം ദിനമായ ഇന്ന് രണ്ടാമിന്നിംഗ്സില്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിന് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. റിക്കി പോണ്ടിംഗ് 60 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 332 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. 604 റണ്‍സായിരുന്നു ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്കോര്‍.
ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോര്‍ 272 റണ്‍സിലൊതുങ്ങിയിരുന്നു. വിജയപ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചെങ്കിലും ബാറ്റിംഗ് തുടര്‍ന്ന് സമനില പിടിച്ച് മുഖം രക്ഷിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ മൂന്ന് ടെസ്റുകളും ഓസ്ട്രേലിയ ആണ് വിജയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല