ലോകകപ്പ് കിരീട നേട്ടത്തോടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത റെക്കോര്‍ഡിന് ഉടമകളായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. അഞ്ചു ഭൂഖണ്ഡങ്ങളിലും ലോകകിരീടം നേടുന്ന ഏകടീമായിരിക്കുകയാണ് ഓസീസ്. ലാറ്റനമേരിക്കന്‍ ഭൂഖണ്ഡത്തിലും അന്റാര്‍ട്ടികയിലും മാത്രമാണ് ടീം ഓസ്‌ട്രേലിയ ഇനി കിരീടം നേടാന്‍ ബാക്കിയുള്ളത്.
1987ല്‍ അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ അവര്‍ പ്രഥമ ലോകകിരീടം നേടുമ്പോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും പാക്കിസ്ഥാനും(ഏഷ്യ) സംയുക്തമായിട്ടായിരുന്നു. 1999ല്‍ പാക്കിസ്ഥാനെ തകര്‍ത്ത് സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ഓസീസ് ടീം തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കുമ്പോള്‍ ആതിഥേയര്‍ ഇംഗ്ലണ്ട്(യൂറോപ്പ്).
2003ല്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യയെ തകര്‍ത്ത് റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ആദ്യ കിരീടം നേടുമ്പോള്‍ ആതിഥേയര്‍ ദക്ഷിണാഫ്രിക്കയായിരുന്നു(ആഫ്രിക്ക). 2007ല്‍ വെസ്റ്റ് ഇന്‍ഡീസ്(വടക്കേ അമേരിക്ക) ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലായിരുന്നു പോണ്ടിങ്ങിന്റെ കീഴില്‍ ഓസീസിന്റെ നാലാം കിരീട നേട്ടം. ഇപ്പോഴിതാ, സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍, കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയ കിരീടം വീണ്ടെടുത്ത് ഓസീസിന്റെ ശക്തമായ തിരിച്ചുവരവ്.
അതെസമയം ഈ ലോകകപ്പ് ചില മധുരപ്രതികാരത്തിനും വേദിയായി. 2011ല്‍ സെമിയില്‍ തോല്‍പിച്ചായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയന്‍ ജൈത്രയാത്രക്ക് അവസാനമിട്ടത്. അതെ ഇന്ത്യയെ തന്നെ 2015ല്‍ സെമിയില്‍ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ആധിപത്യം തകര്‍ന്നിട്ടില്ലെന്ന് തെളിക്കുകയായിരുന്നു ഓസീസ് ടീം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല