ലഹരി മരുന്ന് കടത്തിയ കേസില്‍ തങ്ങളുടെ രണ്ട് പൗരന്മാരെ തുക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇന്‍ഡോനേഷ്യയില്‍നിന്നും ഓസ്‌ട്രേലിയ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചു. ഒസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാനുള്ള ഉത്തരവിട്ടത്.
ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിന്റെ നടപടി ക്രൂരവും അനാവശ്യവുമായിരുന്നു. മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട തങ്ങളുടെ പൗരന്മാര്‍ ദീര്‍ഖകാലം ജയിലില്‍ കഴിഞ്ഞവരാണ്. തടവുകാലത്ത് ഇരുവരും തെറ്റുകള്‍ തിരിച്ചറിഞ്ഞ് നേര്‍വഴിക്ക് എത്തിയിരുന്നുവെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് വ്യക്തമാക്കി. ഇന്തോനേഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവുമായുള്ള നയതന്ത്ര ബന്ധങ്ങളും ഓസ്‌ട്രേലിയ ഉപേക്ഷിച്ചു.
നേരത്തെ തങ്ങളുടെ പൗരന്മാര്‍ക്ക് വിധിച്ച വധശിക്ഷ നടപ്പാക്കരുതെന്നും അവര്‍ക്ക് ക്ഷമ നല്‍കണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അപേക്ഷകള്‍ ഇന്‍ഡോനേഷ്യ നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല