രാഷ്ട്രീയക്കാര്‍ കൈക്കൂലി മേടിക്കുക മാത്രമല്ല കൊടുക്കുകയും ചെയ്യും എന്നതിന് തെളിവായി ഓസ്‌ട്രേലിയയില്‍നിന്നൊരു വാര്‍ത്ത. ഓസ്‌ട്രേലിയന്‍ മണ്ണില്‍ അഭയം യാചിച്ച് എത്തിയ അഭയാര്‍ത്ഥികളുടെ ബോട്ട് തിരിച്ചയക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മനുഷ്യക്കടത്തുകാര്‍ക്ക് കൈക്കൂലി കൊടുത്തെന്ന് റിപ്പോര്‍ട്ട്. 20,000 പൗണ്ട് മനുഷ്യക്കടത്തുകാര്‍ക്ക് നല്‍കിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ രാജ്യത്ത് പ്രവേശിക്കാതെ സര്‍ക്കാര്‍ പരിരക്ഷിച്ചത്.
ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ആറ് മനുഷ്യക്കടത്തുകാര്‍ക്കാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെ കോസ്റ്റ് ഗാര്‍ഡ് പണം നല്‍കിയത്. ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള 65 അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കോസ്റ്റ് ഗാര്‍ഡിന്റെ ഈ പ്രവര്‍ത്തി നിരസിക്കാനോ സംഭവിച്ചിട്ടില്ലെന്ന് പറയാനോ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് തയാറായില്ല. കുറ്റകൃത്യത്തിനെതിരെ പോരാടാനുള്ള ഓപ്പറേഷനുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല