1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ബാങ്കിനെതിരെ ഇന്ത്യന്‍ വ്യവസായി നല്‍കിയ കേസ് തീര്‍പ്പായി, നഷ്ട പരിഹാരം ലഭിച്ചത് 737 കോടി രൂപ. ഓസ്‌ട്രേലിയ ആന്റ് ന്യുസിലന്റ് ബാങ്കിങ് ഗ്രൂപ്പിനെതിരെ ഇന്ത്യന്‍ വ്യവസായി പങ്കജ് ഓസ്‌വാള്‍ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരമായി 737 കോടി രൂപ നല്‍കാന്‍ വിധിയായത്. ഓഹരി വില്‍പ്പനയില്‍ ബാങ്കിങ് ഗ്രൂപ്പ് തട്ടിപ്പ് കാണിച്ചു എന്ന് ആരോപിച്ചാണ് ഓസ്‌വാളും ഭാര്യ രാധികയും കേസ് നല്‍കിയത്.

ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കായ എഎന്‍സെഡില്‍ നിന്ന് 190 കോടി രൂപയായിരുന്നു ഇവര്‍ നഷ്ട പരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ബര്‍പ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പങ്കജിന്റെയും രാധികയുടെയും കൈവശമായിരുന്നു. ഓഹരികള്‍ വില്‍ക്കാന്‍ ബാങ്കിനെ ഏല്‍പ്പിച്ചപ്പോള്‍ 3886 രൂപ കുറച്ചാണ് ബാങ്ക് നല്‍കിയതെന്നായിരുന്നു പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.