ഹസാരെയുടെ സമരരീതി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അഴിമതിക്കെതിരെ നടത്തിയ ഗാന്ധിയന്‍ സമരരീതി പൊതുവേ സ്വീകരിക്കപ്പെട്ടു. എല്ലാ രാജ്യത്തും അഴിമതി ഇത്ര ശക്തമായി നില്‍ക്കുന്നത് കൊണ്ടുതന്നെയാണ് ഹസാരെയുടെ സമരം സ്വീകരിക്കപ്പെട്ടത്. എന്നാല്‍ സ്വീകരിക്കപ്പെടുന്നതുപോലെതന്നെ ഹസാരെ വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ഒരു വിദേശ മാദ്ധ്യമപ്രവര്‍ത്തകനാണ് ഹസാരെയ്ക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
1831 മുതല്‍ ഓസ്ട്രേലിയയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സിഡ്നി മോര്‍ണിങ്ങ് ഹെറാള്‍ഡ് എന്ന പത്രത്തിലെ അന്താരാഷ്ട്ര ലേഖകന്‍ പീറ്റര്‍ ഹാച്ചറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഹസാരെ ഗാന്ധിയനല്ല എന്നും തന്റെ ഗ്രാമത്തില്‍ മാറ്റത്തിനു തുടക്കം കുറിച്ചത് മര്‍ദ്ദന മുറകളിലൂടെയാണെന്നും പീറ്റര്‍ ഹാച്ചര്‍ ആരോപിക്കുന്നു. ഹസാരെ സ്വന്തം ഗ്രാമമായ റലേഗാവണ്‍ സിദ്ധിയില്‍ മദ്യത്തിനെതിരെ നടത്തിയ സമരം അക്രമത്തിന്റെ പാതയിലായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്റെ ആദ്യ വിജയം ഗാന്ധിയന്‍ സമരമുറകളിലൂടെ ആയിരുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.
മദ്യപിച്ച ആരെക്കണ്ടാലും കെട്ടിയിട്ട് പട്ടാളക്കാരുടെ ബെല്‍ട്ടുകൊണ്ട് മര്‍ദ്ദിക്കുമായിരുന്നുവെന്ന് ഗ്രാമതലവന്‍ സിഡ്നി ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹസാരെയോട് എല്ലാവര്‍ക്കും പേടികലര്‍ന്ന ബഹുമാനമായിരുന്നുവെന്നും പീറ്റര്‍ ഹാച്ചര്‍ പറഞ്ഞ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല