സ്വന്തം ലേഖകന്‍: സ്വന്തം പൗരത്വം ഒരു അഭയാര്‍ഥിക്കു നല്‍കി പകരം അഭയാര്‍ഥിയാവാന്‍ തയ്യാറെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ജഡ്ജി. ന്യായാധിപനായിരുന്ന ഓസ്‌ട്രേലിക്കാരന്‍ ജിം മാക്കനാണ്
അഭയാര്‍ഥികളുടെ ദുരിതത്തില്‍ മനംനൊന്ത് ശിഷ്ട ജീവിതം അഭയാര്‍ഥി ക്യാമ്പില്‍ ചെലവഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പസഫിക്കിലെ നൗറുവിലും മാനുസ് ദ്വീപിലും ഓസ്‌ട്രേലിയ സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതമാണ് മാക്കനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
ക്യാമ്പില്‍നിന്ന് ഒരാളെ മോചിപ്പിച്ച് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കിയാല്‍ അയാള്‍ക്കു പകരം ആജീവനാന്തം താന്‍ അഭയാര്‍ഥിയായി ക്യാമ്പില്‍ കഴിഞ്ഞുകൊള്ളാമെന്നാണു മാക്കന്റെ വാഗ്ദാനം.ഇക്കാര്യം ചൂണ്ടിക്കാട്ടി ഓസീസ് ഇമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡട്ടണ് മാക്കന്‍ കത്തയച്ചതായി ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതു വെറും ഭംഗിവാക്കല്ല. ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനുമുന്നില്‍ ഇനിയും നിശബ്ദനായിരിക്കാനാവില്ലമാക്കന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കത്തിനെക്കുറിച്ചു പ്രതികരിക്കാന്‍ മന്ത്രിയുടെ ഓഫീസ് തയാറായില്ല.
വിദൂരക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികളോടു കരുണ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ എന്നിവര്‍ക്കും ജഡ്ജി മാക്കന്‍ കത്തുകള്‍ അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല