സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പോസ്റ്റ് വിനയായി, ഓസ്‌ട്രേലിയന്‍ പൗരന് കോടതി പിഴയിട്ടത് ഒന്നര ലക്ഷം ഡോളര്‍. അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഡ്‌നി കോടതി ഒന്നര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പുറപ്പെടുവിച്ചത്.
2014 മാര്‍ച്ചിലാണ് ഇലക്ട്രീഷ്യനായ ഡേവിഡ് സ്‌കോട്ട് രണ്ട് പ്രമുഖ ഹോട്ടലുകള്‍ക്കെതിരെ പോസ്റ്റ് ഇട്ടത്. ഇതിനെതിരെ ഹോട്ടല്‍ ഉടമയായ കെന്നെത്ത് റോത്തെ (74)ആണ് കോടതിയെ സമീപിച്ചത്. സിഡ്‌നി കോടതി ജഡ്ജി ജൂഡിത്ത് ജിബ്‌സണ്‍ ആണ് ശിക്ഷ വിധിച്ചത്.
മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ കെന്നെത്തിനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അതിവേഗം വൈറലായ ഈ പോസ്റ്റ് കണ്ട് നിരവധി പേരാണ് കെന്നെത്തിനെ വിളിച്ച് സെക്‌സ് ആവശ്യപ്പെട്ടത്. പോസ്റ്റിനെ ചോദ്യം ചെയ്ത കെന്നെത്തിനെ സ്‌കോട്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പരാമര്‍ശത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല