മെല്‍ബണ്‍: മുന്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലിലെത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍(6-2, 3-6, 6-4) പെട്രാ ക്വിറ്റോവയെയാണ് ഷറപ്പോവ കീഴടക്കിയത്. ബെലാറസിന്റെ വിക്ടോറിയ അസറെങ്കയാണ് ഫൈനലില്‍ ഷറപ്പോവയുടെ എതിരാളി. കിരീടം നേടിയാല്‍ ലോക റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനക്കാരിയായ ഷറപ്പോവയ്ക്ക് ഒന്നാം റാങ്ക് ലഭിക്കും.
അതേസമയം പുരുഷ സിംഗിള്‍സില്‍ ആദ്യ നാലു സ്ഥാനക്കാര്‍ തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സജ്ജമായി. ആദ്യ സെമി രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും മൂന്നാം നമ്പര്‍ റോജര്‍ ഫെഡററും തമ്മിലാണ്. രണ്ടാം സെമിയില്‍ ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചും നാലാം നമ്പര്‍ ആന്‍ഡി മുറെയും തമ്മിലും കൊമ്പുകോര്‍ക്കും. സ്പെയിനിന്റെ ഡേവിഡ് ഫെററെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് സെമിയില്‍ കടന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല