മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക്ക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് അഞ്ചാം ഗ്രാന്‍ഡ് സ്ലാം കരീടം നേടിയത്. സ്‌കോര്‍: 76(75), 67(47), 63, 60
ഫൈനലിലെ ആദ്യ രണ്ട് സെറ്റുകളില്‍ കടുത്ത പോരാട്ടം കാഴ്ച്ചവെച്ച മുറെക്ക് പക്ഷെ അടുത്ത രണ്ട് സെറ്റുകളില്‍ ദ്യോക്കോവിച്ചിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു മണിക്കൂര്‍ 39 മിനിറ്റായിരുന്നു മത്സരം നീണ്ടു നിന്നത്. ദ്യോക്കോവിച്ചിന്റെ അഞ്ചാം ഗ്ലാന്‍ഡ് സ്ലാം കിരീടവും മൂന്നാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമാണിത്. മുറെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ച നാല് കളികളിലും തോറ്റിട്ടുണ്ട്. എട്ട് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതില്‍ രണ്ടെണ്ണം മാത്രം നേടാനെ മുറെയ്ക്ക് സാധിച്ചിട്ടുള്ളു.
പുറത്തിന് പരുക്കേറ്റ മുറെ 2013ല്‍ വിംബിള്‍ഡണില്‍ വിജയിച്ച ശേഷം കളിക്കുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാം ടൈറ്റിലാണിത്. ഇക്കൊല്ലം താന്‍ അടുത്ത് എത്തിയെന്നും ്അടുത്ത തവണ തിരിച്ചുവരവിന് ശ്രമിക്കുമെന്നും മുറെ പറഞ്ഞു.
നേരത്തെ സെമിയില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച് ഫൈനലിലെത്തിയത്. റ്റോമസ് ബെര്‍ഡിക്കിനെയാണ് മുറെ സെമിയില്‍ തോല്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല