സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ചാനല്‍ ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാതെ നഗ്‌നരാക്കി പങ്കെടുപ്പിച്ചു, ചാനലിനെതിരെ പ്രതിഷേധം ശക്തം. പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ നെക്സ്റ്റ് ടോപ്പ് മോഡല്ലിലാണ് നഗ്‌നരായി പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ആദ്യം പ്രൊഡ്യൂസര്‍ തമാശ പറയുന്നതാണെന്നാണ് മത്സരാര്‍ത്ഥികള്‍ വിചാരിച്ചത്. എന്നാല്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണം ആരംഭിച്ചതോടെയാണ് പലര്‍ക്കും കളി കാര്യമാണെന്ന് മനസിലായത്.
സ്ത്രീകളായ മത്സരാര്‍ത്ഥികളെ ആദ്യം നഗ്‌നരായി ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ച ശേഷം മുഴുവന്‍ വസ്ത്രങ്ങളും ധരിച്ച പുരുഷ മത്സരാര്‍ത്ഥികള്‍ക്ക് ഒപ്പം ഫോട്ടോയും എടുപ്പിച്ചു. എങ്കില്‍ മാത്രമെ ചാനല്‍ നല്‍കിയ ടാസ്‌ക്ക് പൂര്‍ത്തിയാകൂ എന്നായിരുന്നു മത്സരാര്‍ഥികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഒരു ബാല്‍ക്കെണിയുടെ മുകളില്‍ വെച്ചാണ് പുരുഷ മത്സരാര്‍ത്ഥികള്‍ക്കൊപ്പം നഗ്‌നരായി നിന്ന പെണ്‍കുട്ടികളുടെ ഫോട്ടോ ഷൂട്ട്.
പതിനഞ്ച് മിനുട്ടായിരുന്നു ഓരോ പെണ്‍കുട്ടികള്‍ക്കും ടാസ്‌ക്ക് പൂര്‍ത്തിയാക്കാന്‍ ലഭിച്ച സമയം. ഈ സമയത്തിനുള്ളില്‍ നല്ല ഫോട്ടോ നല്‍കണം എന്നതാണ് പ്രൊഡ്യൂസര്‍ വച്ച നിബന്ധന. മികച്ച മോഡലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ റിയാലിറ്റി ഷോ നടത്തുന്നത്. അതുകൊണ്ട് തന്നെ നഗ്‌നരായി ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ചാനല്‍ നല്‍കിയ ടാസ്‌ക്ക് പലരം വളരെ കൂളായാണ് ഏറ്റെടുത്തത്.
എന്നാല്‍ ചില മത്സരാര്‍ത്ഥികള്‍ തങ്ങളെക്കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞ് മത്സരിക്കാതെ പിന്മാറി. എന്നാല്‍ എപ്പിസോഡിന്റെ പ്രെമോ പുറത്തുവന്നതോടെ ചാനലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ചാനലിന്റെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗുകളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല