സ്വന്തം ലേഖകന്‍: 104 മത്തെ വയസില്‍ ബെയ്‌ഥോവന്റെ സംഗീതം കേട്ട് ദയാവധം; സ്വിറ്റ്‌സര്‍ലന്റില്‍ ഡേവിഡ് ഗൂഡാളിന് ആഗ്രഹ സാഫല്യം. അദ്ദേഹത്തെ ദയാവധത്തിനായി സഹായിച്ച സംഘടനയാണ് മരണവിവരം സ്ഥിരീകരിച്ചത്. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ 104 കാരനായ ശാസ്ത്രഞ്ജന്‍ ഡേവിഡ് ഗൂഡാള്‍ !, ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാല്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുകയായിരുന്നു.
പ്രാദേശിക സമയം 12.30 ഓടെയായിരുന്നു ഗൂഡാളിന്റെ മരണമെന്ന് ദയാവധ അനുകൂല സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഫിലിപ് നിഷേ അറിയിച്ചു. ചലനശേഷി നഷ്ടപ്പെട്ടിരുന്ന ഗൂഡാള്‍ എക്‌സിറ്റ് ഇന്റര്‍നാഷണലില്‍നിന്നുള്ള ഒരു നഴ്‌സിനൊപ്പമാണ് സ്വിറ്റ്‌സര്‍ലന്റിലേക്ക് പോയത്. 20 വര്‍ഷമായി എക്‌സിറ്റ് ഇന്റര്‍നാഷണലിലെ അംഗമായിരുന്നു ഗൂഡാള്‍. ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്നയാളായിരുന്നു അദ്ദേഹം.
ബീഥോവന്റെ സംഗീതം ശ്രവിച്ച് ക്ലിനിക്കില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മരുന്നു കുത്തിവച്ചാണു മരണം അദ്ദേഹം മരണം വരിച്ചത്. ഇത്ര പ്രായം വരെ ജീവിച്ചതില്‍ വലിയ ദുഃഖമുണ്ട്. ഞാന്‍ സന്തോഷവാനല്ല. മരിക്കാന്‍ ആഗ്രഹിക്കുന്നു.നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഗൂഡാള്‍ വ്യക്തമാക്കിയിരുന്നു. നാലു മക്കളും 12 പേരക്കുട്ടികളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല