സ്വന്തം ലേഖകന്‍: 18 വയസില്‍ ചെറു വിമാനത്തില്‍ ലോകം ചുറ്റി തിരിച്ചെത്തിയ ഓസ്‌ട്രേലിയക്കാരന്‍ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഓസ്‌ട്രേലിയന്‍ കൗമാരക്കാരനായ ലാക്ലാന്‍ സ്മാര്‍ട്ടാണ് 18 വയസ്സ് പൂര്‍ത്തീകരിച്ച് ഏഴ് മാസവും 21 ദിവസവും തികഞ്ഞ ശനിയാഴ്ചയാണ് 45000 കിലോമീറ്റര്‍ സഞ്ചരിച്ച് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്.
19 വര്‍ഷവും ഏഴു മാസവും 15 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കരസ്ഥമാക്കിയ അമേരിക്കന്‍ കൗമാരക്കാരന്‍ മാറ്റ് ഗുത്മില്ലറിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയാകുകയും ചെയ്തു. മര്‍കൂലയിലെ സണ്‍ഷൈന്‍ കോസ്റ്റ് വിമാനത്താവളത്തിലാണ് ലാക്ലാന്‍ പറന്നിറങ്ങിയത്.
ഓസ്‌ട്രേലിയന്‍ സമയം രാവിലെ എട്ട് മണിക്ക് സിറസ് എസ്.ആര്‍ 22 വിമാനം ഇറങ്ങിയപ്പോള്‍ വമ്പിച്ച കരഘോഷത്തോടെയാണ് മാതാപിതാക്കളും നാട്ടുകാരുമടക്കമുള്ള ജനക്കൂട്ടം ലക്ലാനെ സ്വീകരിച്ചത്. രണ്ടര വര്‍ഷം നീണ്ട കഠിന പരിശീലനമാണ് ലക്ഷ്യം നിറവേറ്റാന്‍ ലാക്ലാനെ പ്രാപ്തനാക്കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല