സ്വന്തം ലേഖകൻ: കാട്ടുതീ പടരുന്ന വനത്തിലകപ്പെട്ട കോല മൃഗത്തെ സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞ് രക്ഷപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ടോണി എന്ന യുവതിയാണ് അപകടകരമായ തരത്തില്‍ തീ പടര്‍ന്ന് കൊണ്ടിരിക്കുന്ന വനത്തില്‍ നിന്ന് കോലയെ രക്ഷപ്പെടുത്തിയത്. ടോണി കോലയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ അഭിനന്ദനങ്ങളോടെയാണ് സ്വീകരിച്ചത്.
പ്രാണരക്ഷാര്‍ഥം ഒരു മരത്തിന് മുകളില്‍ അള്ളിപ്പിടിച്ചിരുന്ന കോലയെ ധരിച്ചിരുന്ന ഷര്‍ട്ട് അഴിച്ച് പുതപ്പിച്ചാണ് ടോണി കൂടെ കൂട്ടിയത്. കോലയെ തീയില്‍ നിന്ന് പുറത്തെത്തിച്ച ശേഷം ടോണി കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് കോലയുടെ ശരീരത്തില്‍ വെള്ളമൊഴിച്ചു കൊടുക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യുന്നത് വീഡിയോയില്‍ നമുക്ക് കാണാം.
ദേഹമാസകലം പൊള്ളലേറ്റ കോലയെ ആശുപത്രിയിലെത്തിച്ചു. ഇക്കൊല്ലത്തെ കാട്ടുതീയിലകപ്പെട്ട് 350 ഓളം കോലകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെ ധാരാളം ചെറുമൃഗങ്ങളും കാട്ടുതീയിലകപ്പെട്ടതായാണ് ഔദ്യോഗിക സൂചന. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന് ജീവിയാണ് കോല.
ഇത്തവണത്തെ കാട്ടുതീയില്‍ അകപ്പെടുന്ന കോലകളെ കണ്ടെത്താനായി ക്വീന്‍സ് ലന്‍ഡില്‍ ഒരു നായയ്ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ബെയര്‍ എന്ന് പേരുള്ള ഈ നായയ്ക്ക് കോലയെ കൂടാതെ മറ്റ് ചെറുമൃഗങ്ങളേയും കണ്ടെത്താനുള്ള പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. അധികൃതര്‍ക്ക് ഏറെ സഹായമായിത്തീര്‍ന്നിരിക്കുകയാണ് ബെയറിന്റെ സേവനം.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ബാധയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോലകള്‍ ധാരാളമായി കാണുന്ന വനഭാഗങ്ങളിലാണ് തീ പടരുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇത്തരത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ പ്രയാസമായ തരത്തിലുള്ള അഗ്നിബാധയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല