1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ. കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താനാകില്ലെന്നാണ് ഓസ്‌ത്രേലിയന്‍ കത്തോലിക്ക സഭയുടെ നിലപാട്.

ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുളള കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം രൂപീകരിക്കാനുള്ള നീക്കത്തെ എസിബിസി ശക്തമായി എതിര്‍ത്തു. വൈദികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടായാലും ക്രൈസ്തവ വിശ്വാസികളുടെ പരമ പ്രധാന ചടങ്ങായ കുമ്പസാര രഹസ്യം വെളിപ്പെടുത്താനാകില്ലെന്നാണ് എസിബിസിയുടെ നിലപാട്.

കുമ്പസാരം ചര്‍ച്ചയാക്കാനുള്ളതല്ല, അത് ദൈവവും വിശ്വാസിയും തമ്മിലുള്ള ആശയവിനിമയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കൊളെറിഡ്ജ് പറഞ്ഞു. ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുകൊണ്ട് മാത്രം കുട്ടികള്‍ സുരക്ഷിതരാകുമെന്ന് കരുതുന്നില്ല എന്നു മാത്രമല്ല ചിലപ്പോള്‍ അത് കുട്ടികള്‍ക്ക് ദോഷകരവുമാണന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ 1950 മുതല്‍ 2011 വരെ ഏഴ് ശതമാനം വൈദികര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് അ!ഞ്ച് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ ശരാശരി 11ഉം 12ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 4400 പേര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.