ഓസ്ട്രേലിയയിലെ തൊഴിലുടമകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വീസയ്ക്കുള്ള അപേക്ഷാഫീസ് കൂട്ടി. ജനുവരി ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ട്. 457 വീസകളുടെ അപേക്ഷാഫീസാണ് 15 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ ഫീസ് 305 ല്‍നിന്ന് 350 ഓസ്ട്രേലിയന്‍ ഡോളറായി ഉയര്‍ന്നു. 457 വീസകളുടെ സ്പോണ്‍സര്‍ഷിപ്പ് അനുമതിക്കും നോമിനേഷനുമുള്ള നിരക്കുകള്‍ നിലവിലുള്ളതുപോലെ തുടരും. എസ് ബി എസ് സ്പോണ്‍സര്‍ഷിപ്പ് അനുമതിക്കുള്ള അപേക്ഷാഫീസ് 405 ഡോളറാക്കി. 457 നോമിനേഷന്റെ നിരക്ക് 80 ഡോളറാക്കി
എംപ്ളോയര്‍ നോമിനേഷന്‍ സ്കീം, റീജിയണല്‍ സ്പോണ്‍സേഡ് മൈഗ്രേഷന്‍ സ്കീം എന്നിവ പ്രകാരമുള്ള വീസകളുടെ അപേക്ഷാഫീസുകള്‍ അഞ്ചുശതമാനം കൂട്ടിയിട്ടുണ്ട്. ഓണ്‍ഷോര്‍ ഇഎന്‍എസ് അല്ലെങ്കില്‍ ആര്‍എസ്എംഎസ് വീസകള്‍ക്കുള്ള ഫീസ് 2,960 ഡോളറില്‍നിന്ന് 3,105 ഡോളറാക്കി ഉയര്‍ത്തി.
ഓഫ്ഷോര്‍ ഇഎന്‍എസ് അല്ലെങ്കില്‍ ആര്‍എസ്എംഎസ് വീസകള്‍ക്കുള്ള ഫീസ് 1,995 ഡോളറില്‍നിന്ന് 2,095 ഡോളറാക്കി. ഇഎന്‍എസ് നോമിനേഷന്‍ ഫീസ് 520 ഡോളറായി തുടരും.വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്ന നടപടിയും ഇതോടൊപ്പമുണ്ട്. അവരുടെ വീസകളുടെ അപേക്ഷാഫീസ് അഞ്ച് ശതമാനം കുറച്ചു. ഇതുവരെ 56 ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 535 ഡോളര്‍ നല്‍കിയാല്‍ മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല