ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ അട്ടിമറി. വനിതാ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനായ സെറീന വില്യംസിനെ സീഡ് ചെയ്യപ്പെടാത്ത കട്രിന മകറോവ 6-2, 6-3 ന് അട്ടിമറിച്ചു. പുരുഷ സിംഗിള്‍സില്‍ മുന്‍ ഫൈനലിസ്റായ വില്‍ഫ്രഡ് സോംഗയെ ജപ്പാന്റെ നിഷികോറി പ്രീ-ക്വാര്‍ട്ടറില്‍ അട്ടിമറിച്ചു. 80 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ജപ്പാന്‍കാരന്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് നിഷികോറിയുടെ എതിരാളി. വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും മികസഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ – മഹേഷ് ഭൂപതി സഖ്യവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
വനിതാ ഡബിള്‍സില്‍ എലേന വെസ്നിയയ്ക്കൊപ്പം ക്വാര്‍ട്ടറില്‍ എത്തിയ സാനിയ മിര്‍സ മിക്സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പവും അവസാന എട്ടില്‍ ഇടംപിടിച്ചു. 2009 ചാമ്പ്യന്മാരായ സാനിയ – ഭൂപതി കൂട്ടുകെട്ട് ഇവെറ്റ ബെനെസോവ- ജര്‍ഗന്‍ മെല്‍സര്‍ സഖ്യത്തെ 3-6, 6-4, 12-10 നു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. വനിതാ സിംഗിള്‍സില്‍ 2008 ജേതാവായ ഷറപ്പോവ രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ ജര്‍മനിയുടെ സബീന ലിസികിയെ 3-6, 6-2, 6-3 ന് പ്രീ-ക്വാര്‍ട്ടറില്‍ മറികടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല