ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സ്‌പെയിനിന്റെ റാഫേല്‍ നഡാല്‍ പുരുഷ സിംഗിള്‍സില്‍ ഫൈനലിലെത്തി. നഡാല്‍ റോജര്‍ ഫെഡററെ 6-7, 6-2, 7-6, 6-4 എന്ന സ്‌കോറിനാണ് തോല്പിച്ചത്. നൊവാന്‍ ദ്യോക്കോവിച്ച്-ആന്‍ഡി മറെ മത്സരത്തിലെ വിജയിയെ ആണ് നഡാല്‍ ഫൈനലില്‍ നേരിടുക. നേരത്തെ മരിയ ഷറപ്പോവ വനിതാ സിഗിള്‍സിലും ഫൈനലില്‍ കടന്നിരുന്നു.
അതേസമയം ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ് ചെക് താരം രാദേക് സ്റെപാനക് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലെത്തി. ടൂര്‍ണമെന്റിലെ രണ്ടാം സീഡുകളായ ബെലാറസിന്റെ മാക്സ് മിര്‍നി- ഡാനിയല്‍ നെസ്റര്‍ (കാനഡ) സഖ്യത്തെയാണ് സെമി പോരാട്ടത്തില്‍ ഇരുവരും തോല്‍പിച്ചത്. 2-6, 6-4, 6-4 എന്ന സ്കോറിനായിരുന്നു പെയ്സ് സ്റെപാനക് സഖ്യത്തിന്റെ വിജയം.
രണ്ട് മണിക്കൂറും 13 മിനിറ്റും നീണ്ടു നിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. ടൂര്‍ണമെന്റിലെ ടോപ് സീഡായ അമേരിക്കന്‍ സഖ്യം ബോബ് ബ്രയാനെയും മൈക്ക് ബ്രയാനെയും ആണ് ഇന്തോ-ചെക് സഖ്യം കലാശപ്പോരാട്ടത്തില്‍ നേരിടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല