ആസ്‌ട്രേലിയക്കാരെ ജോലിക്കെടുക്കാന്‍ കൊളളില്ലെന്ന് ഖനി വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നയായ വനിതയുമായ ഗിന റിനെഹാര്‍ട്ട്. ആസ്‌ട്രേലിയക്കാര്‍ ഉയര്‍ന്ന വേതനം പറ്റുന്നവരാണന്നും ആഫ്രിക്കന്‍ തൊഴിലാളികള്‍ കുറഞ്ഞ വേതനത്തിന് ജോലിയെടുക്കാന്‍ തയ്യാറാണന്നുമാണ് ആസ്‌ട്രേലിയന്‍ സ്വദേശി കൂടിയായ ഗിനെ പറഞ്ഞത്. ഖനി വ്യവസായി ആയ ഗിനെ ലോകത്തെ ഏറ്റവും സമ്പന്നയായ വനിത കൂടിയാണ്. ആസ്‌ട്രേലിയന്‍ തൊഴിലാളികള്‍ വേതനം കുറയ്ക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗിനെയുടെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഗിനെയുടേതായി പുറത്തിറങ്ങിയ വീഡിയോയിലാണ് ആസ്‌ട്രേലിയയിലെ തൊഴിലാളികളുടെ വേതനം കൂടുതലായതിനാല്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാന്‍ വ്യവസായികള്‍ നിര്‍ബന്ധിതരാകുന്നതായി ചൂണ്ടിക്കാട്ടുന്നത്. പത്ത് മിനിട്ട് ദൈര്‍ഘ്യമാണ് വീഡിയോയ്ക്ക് ഉളളത്. ആസ്‌ട്രേലിയ കൂടുതല്‍ കോംപറ്റീറ്റിവ് ആകേണ്ടതുണ്ടെന്നും ഗിനെ ചൂണ്ടിക്കാട്ടുന്നു. ഗവണ്‍മെന്റിന്റെ മൈനിംഗ് ടാക്‌സ്, കാര്‍ബണ്‍ ടാക്‌സ്, റെഡ് ടേപ്പ്, ഉയര്‍ന്ന വേതനം എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനത്തിന് കാരണമെന്നും ഗിനെ കുറ്റപ്പെടുത്തി. ഹാന്‍കോക്ക് പ്രൊസ്‌പെക്ടിംഗ് കമ്പനിയുടെ മേധാവി കൂടിയാണ് ഗിന റിനെഹാര്‍ട്ട്.
കയറ്റുമതി ബിസിനസ്സിന് ഒട്ടും അനുയോജ്യമായ രാജ്യമല്ല ആസ്‌ട്രേലിയ എന്നും ഗിന ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ഉയര്‍ന്നവേതനവും ഉയര്‍ന്ന ചെലവുകളും രാജ്യത്തെ വിദേശരാജ്യങ്ങളുമായി മത്സരിക്കുന്നതില്‍ നിന്ന പിറകോട്ട് വലിക്കുകയാണന്നും ഗിന പറയുന്നു. ആഫ്രിക്കന്‍ തൊഴിലാളികള്‍ക്ക് ആവശ്യം ജോലിയാണ്. ദിവസം രണ്ട് ഡോളറില്‍ താഴെ കൂലിക്ക് ജോലി ചെയ്യാന്‍ അവര്‍ തയ്യാറുമാണ്. ഈ സാഹചര്യത്തില്‍ വ്യവസായികള്‍ ആഫ്രിക്ക പോലുളള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ ജോലിക്ക് എടുക്കും. ഈ കണക്കുകള്‍ രാജ്യത്തിന്റെ ഭാവിയ്ക്ക് ദോഷകരമാണന്നും ഗിന പറയുന്നു. ആസ്‌ട്രേലിയക്കാര്‍ കൂടിക്കാനും ആഘോഷിക്കാനും കുറച്ച് സമയം ചെലവഴിച്ചുകൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ആഴ്ച ഗിന പറഞ്ഞത് വിവാദമായിരുന്നു.
ഗിനയുടെ കഴിഞ്ഞദിവസത്തെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി ജൂലിയ ഗില്ലിയാര്‍ഡ് രംഗത്തെത്തി. രണ്ട് ഡോളറില്‍ താഴെ വേതനത്തിന് തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നത് ആസ്‌ട്രേലിയയുടെ രീതിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മികച്ച വേതനവും മികച്ച തൊഴില്‍ സാഹചര്യങ്ങളും ഒരുക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണന്ന് ഗില്ലിയാര്‍ഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല