സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ടാക്സി ആപ്പുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. ഊബര്‍, കര്‍വ ടെക്‌നോളജി, ക്യൂ ഡ്രൈവ്, ബദര്‍ ഗോ, ആബിര്‍ സൂം, കാബ് റൈഡ് എന്നീ കമ്പനികള്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എക്‌സിലൂടെയാണ് മന്ത്രാലയം വിവരം പങ്കുവെച്ചത്.
യാത്രകള്‍ക്കായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഗതാഗത മന്ത്രലായത്തിന്റെ സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുള്ള അംഗീകൃത ആപ്പുകളാണ് ഉപയോഗിക്കണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പ്രവൃത്തിക്കുന്ന അനധികൃത ടാക്‌സി സര്‍വീസുകള്‍ക്കെതിരെ മന്ത്രലായം നേരത്തേയും മുന്നറിയിപ്പ് നല്‍കിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല