സ്വന്തം ലേഖകൻ: ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. ഉബർ, കർവ ടെക്നോളജീസ്, ക്യു ഡ്രൈവ്, സൂം റൈഡ്, ബദ്ർ, ആബർ, റൈഡ് എന്നീ കമ്പനികൾക്കാണ് ഖത്തറിൽ ഇലക്ട്രോണിക് ആപ്ലിക്കേഷൻ ലൈസൻസുള്ളത്.
ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കാനും ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ 2023ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആയിരിക്കുമെന്ന് ജനറല്‍ ടാക്സ് അതോറിറ്റി (ജിടിഎ) പ്രഖ്യാപിച്ചു. 2018 ലെ 24ാം നമ്പര്‍ ആദായനികുതി നിയമവും അതിന്റെ അനുബന്ധ എക്സിക്യൂട്ടീവ് ചട്ടങ്ങളും ഭേദഗതികളും പ്രകാരം രാജ്യത്തെ അര്‍ഹരായ വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജിടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല