ബ്രിട്ടണിലെ അമ്മമാരെ സഹായിക്കാന്‍തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടികളെ നോക്കാനുള്ളതുകൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കാത്ത അമ്മമാര്‍ക്ക് ജോലിക്ക് പോകാനുള്ള സഹായമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അതിനായി കുട്ടികള്‍ക്ക് സൗജന്യ നേഴ്സറി പ്രവേശനമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്ന മാര്‍ഗ്ഗം. 250,000 കുട്ടികള്‍ക്കാണ് സൗജന്യ പ്രവേശനം നല്‍കാന്‍ പോകുന്നത്.
650 മില്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള നാല്‍പത് ശതമാനം കുട്ടികള്‍ക്കും ഇതിന്റെ ഗുണം കിട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ മൂന്ന് വയസിനും നാല് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ പതിനഞ്ച് മണിക്കൂറാണ് നേഴ്സറിയില്‍ പ്രവേശനം ഉള്ളത്. പുതിയ രീതി അനുസരിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് നേഴ്സറിയില്‍ പ്രവേശനം നല്‍കും എന്നാണ് അറിയുന്നത്.
സ്ത്രീ വോട്ടര്‍മാരുടെ പരാതിയും വിയോജിപ്പും ഭയന്നാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. അമ്മമാരായ സ്ത്രീകള്‍ക്ക് കുട്ടികളെയും നോക്കി വീട്ടിലിരിക്കേണ്ടിവരുന്നതുകൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. ഇത് വ്യാപകമായി മാറിയതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുവേണ്ടിയാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ പോകുന്നത്. പ്രാദേശിക ഭരണസമതികള്‍ക്ക് പണം കൈമാറിയായിരിക്കും നേഴ്സറി സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല