1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2024

സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് അവാര്‍ഡ് ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കുന്ന സ്ഥാപങ്ങൾക്കായിരിക്കും അവാർഡ് നൽകുക. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ‘ഖത്തര്‍ അവാര്‍ഡ്’ എന്ന പേരില്‍ പുരസ്കാരം നൽകാൻ തൊഴില്‍ മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഖത്തര്‍ ദേശീയ വിഷന്‍റെ ഭാഗമാണ്. തീരുമാനം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത് മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ അവാര്‍ഡ് എന്ന പേരില്‍ ആദരിക്കുന്നത്. സ്വദേശി വൽക്കരണ മേഖലയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കിടയിൽ മത്സരം പ്രോത്സാഹിപ്പിക്കാനും അവാര്‍ഡ് വഴി കഴിയും.

ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിയിൽ ചേർന്ന മന്ത്രിസഭയുടെ പതിവ് യോഗത്തിലാണ് തൊഴിൽ മന്ത്രിയുടെ നിർദേശത്തിന് മന്ത്രി സഭ ത്വത്വത്തിൽ അംഗീകാരം നൽകിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.