സ്വന്തം ലേഖകന്‍: അയ്‌ലന്‍ കുര്‍ദിയെ പരിഹസിച്ച് വീണ്ടും ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം. സിറിയയില്‍ നിന്നു യുറോപ്പിലേക്ക് പാലായനം ചെയ്യുന്നതിനിടെ കടലില്‍ മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ഥി ബാലന്‍ അയ്‌ലന്‍ കുര്‍ദിയെ അഭയാര്‍ഥി എന്നു വിളിച്ച് പരിഹസിക്കുന്ന കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. വംശീയ വിദ്വേഷം ജനിപ്പിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിലും ഇതിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നു. ജര്‍മനിയിലെ കുളോണില്‍ പുതുവര്‍ഷരാവില്‍ സ്ത്രീയെ ആക്രമിച്ചവരെപ്പോലെ ലൈംഗിക അക്രമിയായി അയ്‌ലന്‍ വളര്‍ന്നു വന്നേനെ എന്നാണ് കാര്‍ട്ടൂണിലെ പരാമര്‍ശം.
അഭയാര്‍ഥിയായിരുന്ന അയ്‌ലന്‍ സിറിയയില്‍ നിന്ന് കുടുംബത്തോടപ്പം യുറോപ്പിലേക്ക് പോകുന്നതിനിടെ ബോട്ടില്‍ നിന്ന് കടലിലേക്ക് വീണാണ് മരിച്ചത്. കടല്‍ത്തീരത്ത് അടിഞ്ഞ അയ്‌ലാന്റെ പിഞ്ചു ശരീരത്തിന്റെ ചിത്രം അഭയാര്‍ഥി പ്രശ്‌നത്തിന്റെ ലോക പ്രതീകമായി. കഴിഞ്ഞ വര്‍ഷം ലോകം ഏറ്റവും കൂടുതല്‍ കണ്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
എന്നാല്‍ അയ്‌ലാന്‍ കുര്‍ദിയെ പരിഹസിച്ചുക്കൊണ്ട് ഫ്രഞ്ച് മാസികയായ ചാര്‍ലി ഹെബ്ദോ ആദ്യമായല്ല കാര്‍ട്ടൂണ്‍ നല്‍കുന്നത്. ഇതിന് മുമ്പും ഇത്തരം സംഭവമുണ്ടായിരുന്നു.
നേരത്തെ പ്രവാചകന്‍ മുഹമ്മദിനെതിരെ കാര്‍ട്ടൂണ്‍ നല്‍കിയതിനെതിരെ മാസികയുടെ പാരീസ് ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 ജീവനക്കാരടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല