സിജോ മാത്യു
ഐല്‍സ്ബറി: ബക്കിങ്ഹാംഷയറിലെ ഐല്‍സ്ബറിയില്‍ മലയാളികള്‍ ചേര്‍ന്ന് ClubM(Malayalis) രൂപീകരിച്ചു. യു.കെയിലെ മലയാളികള്‍ക്ക് ഒരു മാതൃകയായി, അസോസിയേഷനുകളില്‍നിന്നും വ്യത്യസ്തമായ ഒരു ചിന്താഗതിയുമായിട്ടാണ് ക്ലബ്ബ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പ്രായഭേദമന്യേ കലാകായിക മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ട് പോകാനാണ് അംഗങ്ങളുടെ ഉറച്ച തീരുമാനം. ഇതിനു പുറമെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യം നല്‍കാനുമാണ് ക്ലബ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇത്രയധികം വനിതാപ്രാതിനിധ്യം ഉള്ള ഒരു മലയാളി പ്രസ്ഥാനം യു.കെയില്‍ വേറെ ഉണ്ടോ എന്നുള്ളത് സംശയകരമായ കാര്യമാണ്. ആഗസ്ത് 15 ാം തിയ്യതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തോടുകൂടി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതാണ്. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 10 ാം തിയ്യതി നടത്തുവാനും തീരുമാനമായി.
തിരഞ്ഞെടുക്കപ്പെട്ട Club M പ്രതിനിധികള്‍ താഴെ പറയുന്നവരാണ്.
രക്ഷാധികാരി; Mr.ലൂക്കോസ് ജോസഫ്. ഉപദേശകസമിതി അംഗങ്ങള്‍; Mr. ജോബിന്‍ ചന്ദ്രന്‍കുന്നേല്‍, Mrs. ബീന അഗസ്റ്റിയന്‍, Miss. സോണിമോള്‍ ജോണ്‍. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍; Miss. അനുപമ പോള്‍, Miss.ദീപ്തി ജോസ്, Mr. എയ്‌സണ്‍ എബ്രഹാം, Mr. സെലസ്റ്റിന്‍ തോപ്പിലാന്‍. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍; Mr.ജിന്റോ പുന്നോലില്‍. മീഡിയാ ആന്റ് കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍; Mr.സിജോ മാത്യു.
Club M ന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ സജീവസാന്നിധ്യവും സഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല