സ്വന്തം ലേഖകൻ: അയോധ്യ ക്ഷേത്രത്തിൽ രാം ലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്.
ശ്രീരാമന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങിയത്. 12 മണികഴിഞ്ഞ് 29 മിനിറ്റ് 8 സെക്കൻഡിനും 12 30 മിനുറ്റ് 32 സെക്കൻഡിനും ഇടയിലായിരുന്നു പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം. പൗഷ ശുക്ല ദ്വാദശി ദിവസമാണ് ഇത്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക.
എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കുന്നത്. വിദേശ പ്രതിനിധികള്‍ക്ക് പുറമെ കലാ- സാംസ്‌കാരിക- സാമൂഹിക – കായിക മേഖലയില്‍ നിന്നുള്ളവരാണ് അതിഥികളില്‍ ഭൂരിഭാഗവും. രണ്ടുമണിമുതല്‍ അതിഥികള്‍ക്ക് ക്ഷേത്രദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനികാന്ത്, ചിരഞ്ചീവി, രാംചരണ്‍, മാധുരി ദീക്ഷിത്, വിക്കി കൗശല്‍, കത്രിന കൈഫ്, ആയുഷ്മാന്‍ ഖുറാന, രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, കങ്കണ റാവത്ത് കായിത താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൈന നെഹ്‌വാള്‍, മിതാലിരാജ്, പി വി സിന്ധു എന്നിവരും അയോധ്യയിലുണ്ട്. പ്രമുഖ വ്യവസായി അനില്‍ അംബാനി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തുടങ്ങിയവരും അയോധ്യയിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല