സ്വന്തം ലേഖകന്‍: കഴിഞ്ഞ രണ്ടാഴ്ചയായി പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ആദിയാല ജയിലില്‍ അതി സുന്ദരിയായ ഒരു വിഐപി തടവുപുള്ളിയുണ്ട്. ഇരുപത്തിമൂന്നുകാരിയായ പാക് സൂപ്പര്‍ മോഡല്‍ അയാന്‍ അലിയാണ് അനധികൃതമായി പണം കൈവശം വച്ചതിന് ജയിലായത്.
മാര്‍ച്ച് 14 നായിരുന്നു അയാന്‍ അലിയെ ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. നിയമപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന പണത്തേക്കാല്‍ കൂടുതല്‍ കൈവശം വച്ചതായിരുന്നു കുറ്റം. അഞ്ചു ലക്ഷം ഡോളറാണ് അയാന്റെ സ്യൂട്ട്‌കേസില്‍ നിന്ന് അധികൃതര്‍ കണ്ടെടുത്തത്. പരമാവധി പതിനായിരം ഡോളറാണ് ഒരാള്‍ക്ക് കൈവശം വക്കാവുന്ന പരമാവധി തുക.
എന്നാല്‍ പണക്കടത്തു നടത്തുകയായിരുന്നു എന്ന ആരോപണം നിഷേധിച്ച അയാന്‍ പണം നിയമപരമായ വഴിയിലൂടെ സമ്പാദിച്ചതാണെന്ന് അവകാശപ്പെട്ടു. സ്ഥല വില്‍പ്പനയിലൂടെ ലഭിച്ച പണമാണെന്നും, കസ്റ്റംസ് നിയമങ്ങളെ കുറിച്ച് അറിയില്ലര്യിരുന്നു എന്നുമാണ് അയാന്റെ വാദം.
പാക്കിസ്ഥാനു പുറത്തേക്ക് പണം കടത്താന്‍ ശ്രമിച്ചു എന്ന് തെളിഞ്ഞാല്‍ അയാനെ കാത്തിരിക്കുന്നത് കനത്ത പിഴയും പതിനാലു വര്‍ഷത്തെ ജയില്‍വാസവുമാണ്. മാര്‍ച്ച് അവസാന വാര്‍ത്തില്‍ നല്‍കിയ അയാന്റെ ജാമ്യാപേക്ഷ പാക്കിസ്ഥാന്‍ കോടതി തള്ളിയിരുന്നു.
പതിനാറാം വയസില്‍ മോഡലിംഗ് രംഗത്തെത്തിയ അയാന്‍ പാക്കിസ്ഥാനിലെ ഏറ്റവും വിലപിടിപ്പുള്ള മോഡലാണ്. അയാന്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല