സ്വന്തം ലേഖകന്‍: ഇതാ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍, വി. അയ്യപ്പന്‍ പിള്ള. സംസ്ഥാന ഭാഗ്യക്കുറി ഓണം ബംപര്‍ ഒന്നാം സമ്മാനമായ ഏഴുകോടി നേടിയാണ് കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം എഎഎ ഭവനില്‍ വി അയ്യപ്പന്‍പിള്ള കേരളം കണ്ട ഏറ്റവും വലിയ ഭാഗ്യവാനായത്.
കേരള സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയതിനു ശേഷം ഏറ്റവും വലിയ സമ്മാനത്തുക നേടിയ ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. മാര്‍ക്കറ്റ് റോഡിലെ അങ്ങാടി വ്യാപാരി തങ്കപ്പന്‍പിള്ളയുടെ കടയിലെ അക്കൗണ്ടന്റാണ് അറുപത്തിമൂന്നുകാരനായ അയ്യപ്പന്‍പിള്ള.
അങ്ങാടിക്കടയുടെ സമീപത്തെ ലോട്ടറി വ്യാപാരിയായ വി ശ്രീധരനില്‍നിന്ന് ഓണക്കാലത്താണ് അയ്യപ്പന്‍പിള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനം കിട്ടിഉഅ ടിക്കറ്റ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കീഴാറ്റിങ്ങല്‍ ശാഖയില്‍ ഏല്പിച്ചു. ഇപ്പോള്‍ താമസിക്കുന്ന ചെറിയ വീടിന്റെ ശോച്യാവസ്ഥ അയ്യപ്പന്‍ പിള്ളയെ അലട്ടിയിരുന്നതായി ഭാര്യ അമ്പിളി പറയുന്നു. പുതിയ വീടുണ്ടാക്കാനായി പണം സ്വരൂപിക്കുന്നതിനിടെയാണ് ഭാഗ്യം വന്ന് മുട്ടിവിളിച്ച് ഏഴു കോടി നല്‍കിയത്.
കുടുംബസ്വത്തായുള്ള 18 സെന്റില്‍ തന്റെ നാലു മക്കള്‍ക്കും നാലു വീടുകള്‍ പണിയണമെന്നാണ് അയ്യപ്പന്‍പിള്ളയുടെ മോഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല