സ്വന്തം ലേഖകന്‍: 9000 സ്‌ക്രീനുകളില്‍ റിലീസിന് ഒരുങ്ങി ബാഹുബലി 2, റിലീസിനു മുമ്പ് ആദ്യ പകുതി ഫേസ്ബുക്ക് ലൈവില്‍. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായി ചില തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുപ്പതി സ്വദേശിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിനിമ പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്താറായിരം പേര്‍ ഇതിനകം ചിത്രം കണ്ടു കഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രദര്‍ശിപ്പിച്ചത്.
തീയറ്ററില്‍ നിന്നും മൊബൈല്‍ ഫോണിലൂടെ ചിത്രീകരിച്ച വീഡിയോയാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രദര്‍ശിപ്പിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് എഡിറ്റിങ് ടേബിളില്‍ നിന്ന് ബാഹുബലിയിലെ ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ഗ്രാഫിക് ഡിസൈനര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 9,000 തിയററ്ററുകളിലാണ് ബാഹുബലി 2 വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്ററുകളിലാണ് സിനിമയ്ക്കുള്ളത്. ഒരു ഇന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണിത്. 250 കോടി രൂപ മുതല്‍ മുടക്കിലെത്തുന്ന ചിത്രം റിലീസിന് മുന്നേ 500 കോടിയലധികം നേടി കഴിഞ്ഞുതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല