സ്വന്തം ലേഖകന്‍: ബാഹുബലിയും ബല്ലാല ദേവനും ദേവസേനയും അവന്തികയും കൊച്ചിയില്‍! ബാഹുബലി 2 കാണാന്‍ മലയാളികളെ ക്ഷണിച്ച് ബാഹുബലി ടീം. ഏപ്രില്‍ 28 ന് ലോകമെങ്ങും റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ന്റെ പ്രചാരണത്തിനായാണ് അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ എത്തിയത്. ബാഹുബലിയിലെ പ്രാധാന അഭിനേതാക്കാളായ പ്രബാസ്, അനുഷ്‌ക, തമന്ന, റാണ തുടങ്ങിയവരാണ് ആരാധര്‍ക്ക് ആവേശമായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ മലയാളം ഗാനങ്ങളുടെ ഓഡീയോ റിലീസും നടന്നു.ചിത്രത്തിന്റെ ഓഡീയ റിലീസ് പ്രശസ്ത സംവിധായകന്‍ ഫാസിലാണ് നിര്‍വ്വഹിച്ചത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്ന ഗ്ലോബല്‍ യൂണൈറ്റഡ് മീഡിയയാണ് പരിപാടിയുടെ സംഘാടകര്‍. ‘നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്ന വ്യക്തികള്‍ മാത്രമല്ല ഈ ചിത്രത്തിന്റെ ശില്‍പ്പികള്‍, അനേകം പേരുടെ ചോരയും വിയര്‍പ്പുമാണ് ഈ ചിത്രം, ദയവായി ഏവരും ഈ ചിത്രം തിയറ്ററുകളില്‍ എത്തി കാണണം’ നായകന്‍ പ്രബാസ് പറഞ്ഞു.
നാല് വര്‍ഷ നീണ്ടു നിന്നോ കഠിന പ്രയത്‌നമാണ് ഇതെന്നും പ്രാഭാസ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. നേരത്തേ ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല