1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

റഷ്യയിലെ സൈബീരിയയില്‍ ഭഗവദ്ഗീതാ വിവാദം കെട്ടടങ്ങുന്നില്ല. ഗീതാ പരിഭാഷയിലെ വ്യാഖ്യാനങ്ങള്‍ തീവ്രവാദപരമാകയാല്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ മുഖ്യ പ്രോസിക്യൂട്ടര്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. ഗീതയുടെ റഷ്യന്‍ പരിഭാഷ നിരോധിക്കണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം ടോംസ്‌കിലെ കോടതി നേരത്തേ തള്ളിയിരുന്നു.

സാമൂഹിക മൈത്രി തകര്‍ക്കുന്നുവെന്നും തീവ്രവാദപരമായ ഉള്ളടക്കമുണ്ടെന്നും ആരോപിച്ചാണ് പ്രോസിക്യൂട്ടര്‍മാര്‍ ഗീതാ പരിഭാഷയ്‌ക്കെതിരെ നിയമനടപടിയാരംഭിച്ചത്. നീക്കം അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെടുകയും ഇന്ത്യ നയതന്ത്രതലത്തില്‍ വിഷയം റഷ്യന്‍ സര്‍ക്കാറിനു മുമ്പാകെ ഉന്നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28ന് കോടതി നിരോധന ആവശ്യം തള്ളി.

ഗീതയുടെ റഷ്യന്‍ പരിഭാഷയും ഹരേകൃഷ്ണ പ്രസ്ഥാന സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ വ്യാഖ്യാനവുമടങ്ങിയ പുസ്തകത്തിനെതിരെയായിരുന്നു കേസ്. വ്യാഖ്യാനം മാത്രം നിരോധിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരേകൃഷ്ണ പ്രസ്ഥാനവുമായി ഭിന്നതകളുള്ള പ്രാദേശിക ക്രിസ്തീയ സഭയാണ് ടോംസ്‌കിലെ പ്രോസിക്യൂട്ടര്‍മാരെ കേസിനു പ്രേരിപ്പിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.