സ്വന്തം ലേഖകന്‍: ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ചൈനീസ് ഫോണ്‍ ഉപയോഗിച്ച് ട്വിറ്റര്‍ പോസ്റ്റ്, ഇളിഭ്യനായി ബാബാ രാംദേവ്. ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗാഗുരു ബാബാ രാംദേവ് ചെയ്ത ട്വീറ്റാണ് തിരിഞ്ഞുകടിച്ചത്.
പോസ്റ്റിനേക്കാളും തരംഗമായത് അത് ചെയ്ത രീതിയാണ്. ചൈനയില്‍ നിര്‍മ്മിച്ച ഐഫോണ്‍ ഉപയോഗിച്ചാണ് രാംദേവ് ട്വിറ്റ് ചെയ്തിരിക്കുന്നത്.’ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണ്. എല്ലാ ഭാരതീയരും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണ’മെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഐഫോണില്‍ നിന്നാണ് ട്വിറ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റ് ഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കണ്ടെത്തിയത്. ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ഫോക്‌സകോണ്‍ എന്ന കമ്പനിയുടെ നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ രാംദേവിനെതിരെ പൊങ്കാലയാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല