1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2016

സ്വന്തം ലേഖകന്‍: 2004 ലെ സുനാമി പ്രവചിച്ച ബള്‍ഗേറിയക്കാരിക്ക് 2016 നെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കണ്ടെ? ബാബ വാംഗ എന്ന അന്ധയായ ബള്‍ഗേറിയക്കാരി വൃദ്ധ പ്രവചിച്ചതെല്ലാം നടന്നിട്ടുമുണ്ട്. 2004 ലെ സുനാമിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഫുകുഷിമയിലെ ആണവ ദുരന്തവുമെല്ലാം ബാബ വാംഗ നേരത്തെ പ്രവചിച്ചവയിമ്പ്‌പെടു,.

1996 ല്‍ ഇവര്‍ മരിച്ചെങ്കിലും ഇനിയും ധാരാളം പ്രവചനങ്ങള്‍ ബാക്കിയാണ്.
2016 ല്‍ ഐ.എസ് എന്ന ഭീകരസംഘടനയുടെ ആക്രമണങ്ങള്‍ ശക്തമാകുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു. മുസ്ലിംങ്ങള്‍ ലോകം അടക്കിവാഴുമെന്നും ഇവര്‍ പ്രവചനം നടത്തിയിട്ടുണ്ട്.

2018 ല്‍ ചൈന വന്‍ ശക്തിയാകുമെന്നും പുതിയ ഊര്‍ജ്ജ സ്രോതസ് ഉണ്ടാകുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ഇവയൊക്കെ യാഥാര്‍ത്ഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് ലോകം.

85 മത്തെ വയസ്സില്‍ മരിക്കുമ്പോള്‍ നൂറോളം പ്രവചനങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. ഇവയില്‍ എണ്‍പത് ശതമാനത്തോളം പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഉരുക്കു പക്ഷി തട്ടി അമേരിക്കയുടെ രണ്ട് കെട്ടിടങ്ങള്‍ തകരുമെന്നായിരുന്നു പ്രവചനം. ഇത് യാഥാര്‍ത്ഥ്യമായി.

2010 നും 2016 നും ഇടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ ആണവ യുദ്ധം ഉണ്ടാകുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.