ഗര്‍ഭാവസ്ഥയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ജനിതക ഘടന പരിശോധിക്കാനുളള സംവിധാനം വികസിപ്പിച്ചെടുത്തു. പതിനെട്ട് ആഴ്ച ഗര്‍ഭിണിയായ സ്ത്രീയുടെ രക്തസാമ്പിളും അച്ഛന്റെ ഉമിനീരും പരിശോധിച്ചാല്‍ കുട്ടിയ്ക്ക് ജനിതകരോഗം ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. നിലവില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ടെസ്്റ്റ് വ്യാപകമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ജനിക്കാനിരിക്കുന്ന കുട്ടികളിലെ മൂവായിരത്തി അഞ്ഞൂറില്‍ പരം ജനിതക രോഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. നിലവില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന ഒരേ ഒരു ജനിതക രോഗം ഡൗണ്‍ സിന്‍ഡ്രോമാണ്.
ജനിതകമായ തകരാറുകള്‍ മാതാപിതാക്കളില്‍ നിന്ന് പരമ്പര്യമായി കുട്ടികളിലേക്ക് കൈമാറുന്നതിനാലാണ് ഇവരുടെ ക്രോമസോമുകള്‍ പരിശോധിച്ച് തകരാറുകള്‍ കണ്ടെത്താന്‍ കഴിയുന്നത്. എന്നാല്‍ പുതിയ ടെസ്റ്റ് ധാര്‍മ്മികമായ ചില പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ക്ക് ജനിതകമായ തകരാറുകള്‍ കണ്ടെത്തിയാല്‍ അബോര്‍ഷന്റെ നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നുളളതാണ് ഒരു പ്രശ്‌നം.
അമ്മയുടെ രക്തത്തില്‍ നിന്ന് എടുക്കുന്ന ഡിഎന്‍എയുടെ സാമ്പിളും അച്ഛന്റെ ഉമിനീരില്‍ നിന്നെടുക്കുന്ന ഡിഎന്‍എയുടെ സാമ്പിളും ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജനിതക സാമ്പിള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഡിഎന്‍എ പരിശോധിക്കുന്നത് വഴി ജനിതമായി ഇണ്ടാകുന്ന 3500ല്‍ പരം രോഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല