ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന നോട്ടി പ്രഫസര്‍ എന്ന ചിത്രത്തില്‍ നായകന്‍, ഗായകന്‍, തിരക്കഥാകൃത്ത് എന്നിവ കൈകാര്യം ചെയ്ത് ബാബുരാജ് ഉയരങ്ങളിലേക്കു കുതിക്കുകയാണ്.
ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ബാബുരാജിന്റെ നല്ല കാലം തുടങ്ങുന്നത്. പിന്നീട് ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന നടന്‍ എന്ന ലേബല്‍ ഒന്നുകൂടി ശക്തിപ്പെട്ടു. ദിലീപിനൊപ്പം അഭിനയിച്ച മായാമോഹിനിയും കോമഡിയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു.
ഈ സമയത്താണ് ബാബുരാജിന്റെ മനസ്സില്‍ നോട്ടി പ്രഫസറുടെ കഥ വളര്‍ന്നത്. കോളജില്‍ ചെറുപ്പക്കാര്‍ക്കൊപ്പം അടിച്ചുപൊളിച്ചു നടക്കുന്ന കെമിസ്ട്രി പ്രഫസര്‍. ട്രെന്‍ഡിയായി നടക്കുന്ന കോളജ് പ്രഫസര്‍ ചെന്നുചാടുന്ന മണ്ടത്തരങ്ങളാണ് ഹരിനാരായണന്‍ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നത്.
ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്ത ബാബുരാജ് മറ്റൊരാള്‍ക്കു വേണ്ടി ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ഇതില്‍ ഒരുഗാനം ആലപിച്ച് ബാബുരാജ് ഗായകനായ നായകന്‍മാരുടെ നിരയില്‍ സ്ഥാനം പിടിക്കുന്നു. ഇന്നസെന്റ്, ടിനിടോം, ലക്ഷ്മി ഗോപാലസ്വാമി, മൈഥിലി, ഷഫ്‌ന എന്നിവരാണു മറ്റുതാരങ്ങള്‍. കലാസംഘവും കാസും ചേര്‍ന്ന് 29ന് ചിത്രം തിയറ്ററില്‍ എത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല