അബുദാബി: സ്ത്രീ പ്രത്യുത്പാദന അവയവങ്ങളുമായി ജനിച്ച ആണ്‍കുട്ടിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രണ്ടു വയസ്സു മാത്രമുള്ള കുട്ടിയില്‍ ജന്മനാ ഉണ്ടായിരുന്ന സ്ത്രീ പ്രത്യുത്പാദന അവയവങ്ങള്‍ നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ.
അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള അല്‍ നൂര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പൂര്‍ണ്ണ ആരോഗ്യമുള്ള ഗര്‍ഭ പാത്രം, യോനീ ഭാഗം, ഗര്‍ഭാശയ കുഴല്‍ എന്നീ സ്ത്രീ പ്രത്യുത്പാദന അവയവങ്ങളോടയാണ് ഈ ബാലന്‍ ജനിച്ചിരുന്നത്. ഇവയെല്ലാം ശസ്ത്രക്രിയയിലൂടെ വിജയകരമായി എടുത്തു മാറ്റാന്‍ സാധിച്ചു.
ബാലന്റെ വൃഷണങ്ങളാണെങ്കില്‍ ശരീരത്തിനുള്ളിലായാണ് കാണപ്പെട്ടിരുന്നത്. ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെത്തിത്തിക്കാനും അല്‍ നൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.
സിംഗപ്പൂര്‍ സ്വദേശിയാണ് ഈ രണ്ടു വയസ്സുകാരന്‍. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് പീഡിയാട്രിക് വിഭാഗം തലവനായ ഡോക്റ്റര്‍ അമീന്‍ അല്‍ ഗൊഹാരിയാണ്. കുട്ടിയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്‌നം ഒന്നും ഇല്ല എന്നും അടുത്തു തന്നെ വീട്ടിലേക്കു മാറ്റാം എന്നും ഡോക്റ്റര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല