1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2025

സ്വന്തം ലേഖകൻ: പരിചരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ മൂലം യുകെയിൽ മൂന്ന് കുട്ടികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്യൻ പൗണ്ട് പിഴ വിധിച്ച് കോടതി. കുട്ടികൾ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് നോട്ടിങ്ഹാം ഡിസ്ട്രിക്ട് ജഡ്ജ് ഗ്രേസ് ലിയോങ് പിഴ ചുമത്തിയത്.

2021 ൽ കുട്ടികൾ ജനിച്ച് 14 ആഴ്ചയ്ക്കുള്ളിൽ ക്വിന്‍ പാര്‍ക്കര്‍, അഡേല്‍ ഒ’സള്ളിവന്‍, കഹ്ലാനി റോസണ്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മരിച്ചത്. മരണത്തിലേക്ക് നയിച്ചത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന വീഴ്ചകളാണെന്ന് കോടതിക്ക് വിചാരണയ്ക്കിടയിൽ ബോധ്യമായി. ആവശ്യമായ പരിചരണം നല്‍കുന്നതിലുണ്ടായ വീഴ്ചയ്ക്ക് പുറമെ കുട്ടികളെയും അമ്മമാരെയും ഗുരുതരമായ അപകടത്തില്‍ പെടുത്തിയതിനും ഉള്‍പ്പെടെയാണ് കേസുകള്‍ ചുമത്തിയിരുന്നത്.

കെയര്‍ ക്വാളിറ്റി കമ്മിഷന്‍ രണ്ട് തവണ ഈ ട്രസ്റ്റിനെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. 2023-ല്‍ ഒരു കുഞ്ഞിന്റെ മരണത്തില്‍ ഉണ്ടായ വീഴ്ചകളുടെ പേരില്‍ 8,00,000 പൗണ്ട് പിഴയും ഈടാക്കിയിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും വിശ്വസിച്ചാണ് നില്‍ക്കുന്നതെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി പ്രസവിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നതായും നോട്ടിങ്ഹാം കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജ് ഗ്രേസ് ലിയോങ് ചൂണ്ടിക്കാണിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.