ഒരു കുഞ്ഞിന്റെ ജന്മദിനം മാതാപിതാക്കള്‍ എന്നും ഓര്‍മിക്കും എന്നാല്‍ ലിറ്റില്‍ മേഗന് ലൂയിസ് കമ്പ്സീയുടെ കാര്യത്തില്‍ അവളുടെ ജന്മദിനം ഒരാളും മറക്കാന്‍ സാധ്യതയേ ഇല്ല. മാതാവായ ഗില്ലിനും പിതാവായ ദാമിയന്‍ കംബ്സീക്കും തങ്ങളുടെ മകള്‍ 2011 നവംബര്‍ 11 രാവിലെ 11 മണി കഴിഞ്ഞ് 11 മിനുറ്റില്‍ (11/11/11/11/11) ലോകത്തിലേക്ക് പിറന്നു വീണത് ഇരട്ടി മധുരമാണ് നല്‍കിയിരിക്കുന്നത്. ഭാഗ്യവശാല്‍ അമ്മയെപ്പോലെ 11lbs 11os ഭാരമൊന്നും കുഞ്ഞിനില്ല എങ്കിലും അല്പം കുറഞ്ഞ 7lbs 9os ഭാരം കുഞ്ഞിനുണ്ട്.
റിമംബറന്‍സ് ദിനത്തില്‍ തന്നെ കുഞ്ഞ് ജനിച്ചതില്‍ മാതാവ് ഗില്ലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രാധാന്യം കൂടെയുണ്ട്, അവരുടെ മുത്തച്ചന് ലയണല്‍ നേതാര്ടന് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നു ഗില്‍ തന്റെ സന്തോഷം പങ്കുവെക്കുന്നത് ഇങ്ങനെ : ‘അവള് അതിമാനോഹരിയാണ്, എന്റെ മകന് കൂട്ടായി വരാന്‍ പോകുന്നത് പെണ്കുഞ്ഞായിരിക്കുമെന്നു എനിക്ക് തോന്നിയിരുന്നു. അവള് ഏറ്റവും അനുയോജ്യമായ ദിവസമാണ് ജനിച്ചിരിക്കുന്നത്’
ഗില്‍ തന്റെ ഭര്‍ത്താവ് ദാമിയനിനും മകന് രണ്ടാരവയസുകാരന് ഡോമിനിക്നും ഒപ്പം വേര്തിങ്ങിലാണ് താമസിക്കുന്നത്. ഗില്‍ ഹൂമന്‍ റിസോഴ്സ് ഓഫീസറും ഭര്‍ത്താവ് കിച്ചന് ഫിറ്ററുമാണ്. മിഡ്വൈഫറിയുടെ ഹെഡ് ആയ കാരോള്‍ ഗരിക് പറഞ്ഞത് തങ്ങളാകെ ത്രില്ലടിച്ചിരിക്കുകയാണ് ഈ വളരെയേറെ പ്രത്യേകത നിറഞ്ഞ നിമിഷത്തില്‍ കുഞ്ഞ് ജനിച്ചതില്‍ എന്ന്. ഒരാളുടെ മനസ്സില്‍ നിന്നും അവളുടെ ജന്മദിനം മാഞ്ഞു പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല