അച്ഛന്‍ ആനപ്പുറത്ത് കയറിയെന്നു കരുതി മകന് തഴമ്പുണ്ടാകുമോ എന്ന് നമ്മള്‍ ചോദിക്കാറുണ്ട് ഈ ചൊല്ല് അല്‍പ്പം തിരുത്തി അമ്മ പൊണ്ണതടിച്ചി ആണെങ്കില്‍ കുഞ്ഞിന് തടിയുണ്ടാകുമോ എന്ന് ചോദിച്ചാല്‍ ഉണ്ടാകുമെന്ന് നമുക്ക് നിസംശയം പറയാമെന്നാണ് 40 കാരി എല്ഫി യാഘിയും കുഞ്ഞും തെളിയിക്കുന്നത്. കാരണം സ്വാഭാവിക പ്രസവത്തിലൂടെ ജര്‍മനിയില്‍ ജനിക്കുന്ന ഏറ്റവും ഭാരമേറിയ കുട്ടി എന്ന റെക്കോഡ് തിരുത്തിയെഴുതിക്കൊണ്ടാണ് ആറു കിലോഗ്രാം ഭാരവുമായി ഇവര്‍ക്ക് ജിഹാദ് എന്ന കുഞ്ഞു ജനിച്ചിരിക്കുന്നത്.
ബര്‍ലിനിലെ ചാരിറ്റീ ഹോസ്പിറ്റലില്‍, 240 കിലോഗ്രാം ഭാരമുള്ള മാതാവാണ് ജിഹാദിനു ജന്മം നല്‍കിയത് എന്നതിനാല്‍ കുഞ്ഞിനു തടി കൂടുതല്‍ അല്ലെങ്കിലെ അതിശയിക്കാനുള്ളു എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. സാധാരണ രീതിയില്‍ ഇത്രയും ഭാരമുള്ള സ്ത്രീകള്‍ക്ക് സിസേറിയനാണ് നിര്‍ദേശിക്കപ്പെടാറ്. അല്ലെങ്കില്‍ കുട്ടിക്ക് ഓക്‌സിജന്റെ കുറവോ തോളെല്ല് തെറ്റുന്നതോ പതിവാണ്. കുട്ടിക്ക് നാലര കിലോഗ്രാമില്‍ കൂടുതലുണ്ടെങ്കില്‍ സിസേറിയനാണ് സാധാരണം. എന്നാല്‍ സിസേറിയന്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും സ്വാഭാവിക പ്രസവം മതിയെന്ന് മാതാവ് തീരുമാനിക്കുകയായിരുന്നു.
ഏഴു മണിക്കൂര്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു കുഞ്ഞിനെ പുറത്തെടുക്കാന്‍ എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ പ്രസവം പൂര്‍ത്തിയായി. മറ്റൊരു അതിശയകരമായ കാര്യം എന്തെന്നാല്‍ യാഘിയുടെ പതിനാലാമത്തെ കുഞ്ഞാണ് ജിഹാദ് എന്നതാണ്! ഒന്‍പതു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ജിഹാദിനെ കൂടാതെ ഈ മാതാവിന് ഉള്ളത്. ഇവര്‍ക്കെല്ലാം തന്നെ ജനനസമയത്ത് 11lbs ല്‍ കൂടുതല്‍ തൂക്കമുണ്ടായിരുന്നു എന്നും ഒന്നോര്‍ക്കണേ!
മാതാവിന്റെ ഡയബറ്റിസ് ആണ് കുഞ്ഞിനു ഇത്രയേറെ തൂക്കമുണ്ടാകാന്‍ കാരണമെന്നാണ് ഡോക്റ്റര്‍മാര്‍ നല്‍കുന്ന വിശദീകരണം. ഡോക്റ്റര്‍ പറയുന്നത് യാഘിക്ക് അവളുടെ ആരോഗ്യത്തെ കുറിച്ചും ഡയബറ്റിസ് ഉണ്ടെന്നും നന്നായി അറിയാം എന്നിട്ടും അവര്‍ അമിതമായി മധുരം അകത്താക്കി ഇത് രക്തസമ്മര്‍ദ്ദം കൂട്ടുകയും കുഞ്ഞിനു അമിത ഭാരം ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ജിഹാദിന്റെയും സാധാരണ ഭാരത്തോടെ ജനിച്ച കുഞ്ഞിന്റെയും ചിത്രമാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല