സ്വന്തം ലേഖകന്‍: മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍. ഗസ്ഹട്ട് എന്ന മധ്യവയസ്‌കന്‍ പതിവുപോലെ മീന്‍പിടിക്കാന്‍ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് കാത്തിരിക്കുമ്പോള്‍ ഒഴുകിനടക്കുന്ന ഒരു പാവക്കുട്ടി ശ്രദ്ധയില്‍ പെട്ടു. കടല്‍ത്തീരത്ത് പതിവാണ് അത്തരം കാഴ്ചകള്‍. എന്തായാലും അത് പുറത്തെടുക്കാന്‍ ഗസ്ഹട്ട് തീരുമാനിച്ചു.
പാവക്കുട്ടി കൈയിലെടുത്തപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ജീവന്റെ തുടിപ്പുള്ള കുഞ്ഞിന്റെ ശരീരമായിരുന്നു അത്. അനക്കം നിലക്കാനായ ആ കുഞ്ഞുശരീരത്തിന് പ്രാഥമികശുശ്രൂഷകള്‍ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചു. മലാഷി റീവ് എന്ന ഒന്നരവയസ്സുകാരനെയാണ് ഹട്ട് രക്ഷിച്ചത്. മര്‍ഫി ഹോളിഡേ ക്യാമ്പില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉല്ലാസയാത്രക്കെത്തിയതായിരുന്നു കുഞ്ഞ്.
ഉല്ലാസത്തിനിടെ കുഞ്ഞ് ഉറങ്ങിപ്പോയി. അവര്‍ താമസിച്ചിരുന്ന ടന്റെില്‍നിന്ന് പുറത്തിറങ്ങി കടല്‍ത്തീരത്തെത്തിയപ്പോള്‍ തിരയില്‍ പെട്ട് വെള്ളത്തില്‍ വീണതാകുമെന്നാണ് കരുതുന്നത്. ഹട്ടിന്റെ ഭാര്യയാണ് വിവരങ്ങള്‍ റിസോര്‍ട്ട് അധികൃതരെ ധരിപ്പിച്ചത്. അങ്ങനെ മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്തു. ഒക്‌ടോബര്‍ 25നാണ് സംഭവം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല