ബര്‍ലിനില്‍ അഞ്ചാം നിലയിലെ തുറന്ന ജനലില്‍ നിന്ന് താഴേയ്ക്ക് വീണ രണ്ടുവയസ്സുകാരന് പരുക്കുകളോടെ രക്ഷപ്പെട്ടു. പോള്‍ എന്ന ബാലനെയാണ് ഭാഗ്യം തുണച്ചത്. ഫ്ളാറ്റില്‍ കുട്ടികളുടെ മുറിയില്‍ കളിച്ചുകൊണ്ടിരുന്ന പോള്‍ ജനല്‍ തുറന്ന പ്പോള്‍ പിടിവിട്ട് താഴേയ്ക്ക് പതിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് പാഞ്ഞെത്തിയ മാതാപിതാക്കളും നാട്ടുകാരും കുട്ടിയുടെ വായ്ക്കുള്ളില്‍ നിന്നും രക്തമൊഴുകുന്നതാണ് കണ്ടത്. നിമിഷം കൊണ്ട് രക്ഷാപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഓടിയെത്തി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. വിദഗ്ധ പരിശോധനയില്‍ കുട്ടിക്ക് ഒടിവോ ചതവോ മറ്റു കുഴപ്പങ്ങളോ കണ്ടില്ല.
ഒരു ദിവസത്തെ നിരീക്ഷണത്തിനുശേഷം പോളിനെ വീട്ടിലേക്ക് യാത്രയാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ‘പോളിനെ രക്ഷപ്പെടുത്തിയത് കാവല്‍ മാലാഖ തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല