11 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ വളര്‍ത്തുനായയുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചു. 2012 ല്‍ നടന്ന സംഭവത്തില്‍ ദമ്പതികളായ ആഷ്‌ലിയ തോമസും പോള്‍ തോമസും ബര്‍മിംഹാം ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.
ദമ്പതികള്‍ ടെല്‍ഫോര്‍ഡില്‍ താമസിക്കുമ്പോഴാണ് 11 മാസം പ്രായമുള്ള മകന്‍ ഒളിവറിനെ കൊലപ്പെടുത്തിയത്. ഒളിവറിന്റെ മരണ കാരണമായ പരുക്ക് ദമ്പതികള്‍ മനപൂര്‍വം ഉണ്ടാക്കിയതാണെന്ന് കോടതി കണ്ടെത്തി. മുറിവേറ്റ ഒളിവര്‍ നാലു ദിവസങ്ങള്‍ക്ക് ശേഷം മരണമടയുകയായിരുന്നു.
ഒളിവറിന്റെ തലയില്‍ 8 സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവും തലയോട്ടിയില്‍ പൊട്ടലും തലച്ചോറില്‍ രക്തസ്രാവവും കണ്ണുകളില്‍ രക്തവും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
കൂടാതെ പലസമയത്തായി ഏല്‍പ്പിച്ച 13 മുറിപ്പാടുകളാണ് ഒളിവറുടെ ദേഹത്ത് ഡോക്ടര്‍മാര്‍ കണ്ടെടുത്തത്. വിശദ പരിശോധനയില്‍ ഒളിവറുടെ രണ്ട് വാരിയെല്ലുകള്‍ മുമ്പ് പൊട്ടിയിരുന്നതായും തോളെല്ലിന് ഇതിനു മുമ്പ് ക്ഷതം സംഭവിച്ച് ചികിത്സിച്ച് ശരിപ്പെടുത്തിയതായും തെളിഞ്ഞു.
2012 ജൂലായ് 27 ന് തലയില്‍ മുറിവുമായി ഒളിവറിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പോള്‍ പോലീസിനോട് പറഞ്ഞത് വളര്‍ത്തു നായ റോക്കോ അബദ്ധത്തില്‍ ഒളിവറിന്റെ ദേഹത്ത് വീണു എന്നാണ്. സംഭവത്തില്‍ ആകെ ഒരു അവ്യക്തതയുണ്ടെന്നും പോള്‍ പറഞ്ഞു.
മുറിവേറ്റു കിടന്ന ഒളിവറിനെ കണ്ടെത്തിയതിനെക്കുറിച്ചുള്ള ദമ്പതികളുടെ വിവരണവും പരസ്പര വിരുദ്ധം ആയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 11 മാസം നീണ്ടുനിന്ന ക്രൂരത വെളിച്ചത്തായത്.
ദമ്പതികളുടെ വിചാരണ പൂര്‍ത്തിയാകാന്‍ ഏതാണ്ട് അഞ്ചു മാസങ്ങള്‍ സമയമെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല