1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2017

സ്വന്തം ലേഖകന്‍: കൗമാരക്കാരായ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുന്ന അഫ്ഗാന്‍ സമ്പ്രദായം ബച്ചാബാസിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൗമാരക്കാരായ നിരവധി ആണ്‍കുട്ടികളാണ് ബച്ചാബാസിയുടെ ഇരകളായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഫ്ഗാനിലെ സമ്പന്നര്‍ക്കിടയിലെ നിഗൂഡ ആചാരങ്ങളില്‍ ഒന്നാണ് ‘ബച്ചാബാസി. പെണ്‍വേഷം കെട്ടിയ ആണ്‍കുട്ടി പണക്കാരനായ യജമാനന്റെ കാമചേഷ്ടകള്‍ക്ക് വിധേയനാക്കപ്പെടുന്ന സമ്പ്രദായമാണിത്.

പാര്‍ട്ടികളില്‍ വേഷം കെട്ടിച്ച് പ്രദര്‍ശിപ്പിക്കുന്ന ആണ്‍കുട്ടികളെ ആര്‍ക്കെങ്കിലും ഇഷ്ടമായാല്‍ ഈ കൗമാരക്കാരനെ ബലാത്സംഗത്തിന് ഇരയാക്കും. രാഷ്ട്രീയക്കാരും പട്ടാള കമാന്റര്‍മാരും യുദ്ധപ്രഭുക്കളും പണക്കാരും പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ഇങ്ങനെ ലൈംഗികാടിമകളായി ഉപയോഗിക്കുന്നു. ‘ബച്ചാസ്’ എന്നാണ് ഇത്തരം കുട്ടികള്‍ അഫ്ഗാനില്‍ എന്നറിയപ്പെടുന്നത്.

സ്വവര്‍ഗ്ഗരതി അഫ്ഗാനില്‍ നിരോധിക്കപ്പെട്ടതായിട്ടും ഇപ്പോഴും വ്യാപകമായി ഈ സംസ്‌ക്കാരം അഫ്ഗാനിസ്ഥാന്റെ വിവിധ ഇടങ്ങളില്‍ പ്രചാരത്തിലുണ്ട്. ‘സ്ത്രീകള്‍ കുട്ടികളെ പോറ്റാനും, ആണ്‍കുട്ടികള്‍ സന്തോഷത്തിനും’ എന്ന ഒരു ചൊല്ല് പോലും അഫ്ഗാനിസ്ഥാനിലുണ്ട്. ഈ സംസ്‌ക്കാരം അഫ്ഗാനിസ്ഥാന്റെ കിഴക്ക്‌തെക്ക് പ്രവിശ്യകളിലും പഷ്തൂണുകളുടെ ചില പ്രാന്ത പ്രദേശത്തും താജിക്കുകള്‍ക്ക് പ്രാമുഖ്യമുള്ള വടക്കന്‍ ഭാഗങ്ങളിലും വ്യാപകമാണ്.

നാലു വര്‍ഷം മുമ്പാണ് ജാവേദിനെ അവന്റെ യജമാനന്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ലൈംഗികാടിമയാക്കി. അതിന് ശേഷം മറ്റൊരാള്‍ക്ക് വിലയ്ക്ക് വിറ്റു. എന്നാല്‍ ഒരു രാത്രിയില്‍ അവന്‍ അതിഥികളെ സന്തോപ്പിക്കാന്‍ നിയോഗിക്കപ്പെട്ടെ പാര്‍ട്ടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. പക്ഷേ വിദ്യാഭ്യാസമോ അറിവോ കിട്ടിയിട്ടില്ലാത്ത അവന് നൃത്തം മാത്രമായിരുന്നു ജീവിക്കാനുള്ള വഴി. രണ്ടു തവണ രക്ഷപെടാന്‍ ജാവേദ് നടത്തിയ ശ്രമങ്ങളും ഹെല്‍മണ്ടിലെ നാദ് അലി ജില്ലയിലെ പോലീസ് ഔട്ട് പോസ്റ്റില്‍ അവസാനിച്ചു. ക്രൂരമായ മര്‍ദ്ദനമായിരുന്നു ഫലം.

പാര്‍ട്ടിയില്‍ തന്റെ പയ്യനാണ് കൂടുതല്‍ സുന്ദരനെന്നും തന്റെ പയ്യനാണ് കൂടുതല്‍ മികച്ച നര്‍ത്തകന്‍ എന്നും മറ്റും പറഞ്ഞ് ഉടമകള്‍ മത്സരിക്കാറുണ്ടെന്നും ഇത്തരം ആള്‍ക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി താലിബാന്‍ പോലുള്ള ഭീകര സംഘടനയില്‍ ചേരുകയാണെന്നും മറ്റാരു ബച്ചാബാസി പറയുന്നു. പെണ്‍ഭ്രൂണഹത്യ വ്യാപകമായ അഫ്ഗാനില്‍ സ്ത്രീ സംസര്‍ഗ്ഗം പുരുഷന്മാര്‍ക്ക് വേണ്ടത്ര കിട്ടാത്ത സാഹചര്യമാണ് ബച്ചാ ബാസിയിലേക്ക് നയിക്കുന്നതെന്നാണ് പുരോഗമന വാദികള്‍ പറയുന്നത്.

നിയമം വേണ്ടത്ര ഫലപ്രദമാകാത്തതും അഴിമതിയും നിരക്ഷരതയും ദാരിദ്ര്യവും സുരക്ഷിതത്വമില്ലായ്മയും തീവ്രവാദികളും ഈ ആചാരം ഇന്നും നിലനില്‍ക്കാന്‍ സഹായിക്കുന്നു. രത്തിന് വ്യാപനം കൂട്ടുന്നു. ബലാത്സംഗവും മുതിര്‍ന്ന പുരുഷനും കൊച്ചുകുട്ടിയും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയവും അഫ്ഗാനിസ്ഥാന്‍ ക്രിമിനല്‍ നിയമത്തിന് കീഴിലാണ് വരുന്നതെങ്കിലും ബച്ചാബാസിയെ ഇല്ലാതാക്കാന്‍ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല.

1996 മുതല്‍ 2000 വരെയുള്ള താലിബാന്‍ നിയമത്തിന് കീഴില്‍ ബച്ചാബാസി നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ താലിബാന്‍ പിന്‍വാങ്ങിയതോടെ എല്ലാം പഴയപടിയായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് പോലീസുകാരെ ബച്ചാ ബാസികളെ കൊണ്ട് കൊല്ലിക്കാന്‍ താലിബാന് സഹായം ചെയ്തു കൊടുത്തത് സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. നാറ്റോയ്ക്ക് കീഴിലുള്ള അഫ്ഗാന്‍ സേന ബച്ചബാസിയെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 2015 ല്‍ 60 ബില്യണ്‍ ഡോളറാണ് അമേരിക്ക ഇതിനായി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.