കനേഡിയന് സംഗീതതാരം ജസ്റ്റിന് ബീബറും, ഇംഗ്ലീഷ് ഫുട്ബോളര് ഡേവിഡ് ബക്കാമും ഉള്പ്പെടെ നിരവധി പ്രമുഖര് കാറപകടത്തില് മരിച്ച് അതേ അപകട പാതയില് ബിഗ് ബിയും കൊല്ലപ്പെട്ടു!
യു കെയിലെ മോറിസ് ടൗണിനെയും യു എസിലെ റോസ്വെല്ലിനെയും സാങ്കല്പികമായി ബന്ധിപ്പിക്കുന്ന പാതയായ റൂട്ട് 80 സെലിബ്രിറ്റികള്ക്കായി ഇന്റര്നെറ്റില് ഒരുങ്ങിയിട്ടുള്ള മരണപാതയാണ്.
ഈ പാതയില് ഏറ്റവുമൊടുവില് ജീവന് നഷ്ടപ്പെട്ടയാളാണ് അമിതാഭ് ബച്ചന്. ഇക്കഴിഞ്ഞ 26-ാം തീയതി.
ഒരു ബ്ലോഗില് പ്രത്യക്ഷപ്പെട്ട വാര്ത്തക്ക് വന് പ്രചാരമാണ് ലഭിച്ചത്. ബച്ചന്റെ മരണാനന്തര ചടങ്ങുകള് എങ്ങനെയെന്നു വരെ ബ്ലോഗ് വിശദീകരിക്കുന്നു.
ആദ്യത്തെ ഞെട്ടല് മാറിയ ബച്ചന് ആരാധകര് ഇന്റര്നെറ്റില് പ്രതിഷേധത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല