1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2011

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡികാപ്രിയോയോടൊപ്പം അഭിനയിക്കുന്നു. ചരിത്രപരമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആസ്‌ത്രേലിയയിലാണ് നടന്നു വരുന്നത്. രഹസ്യമായി വെച്ചിരുന്ന ഈ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് സ്ഥിരീകരിച്ചത്.

അമേരിക്കന്‍ എഴുത്തുകാരനായ എഫ്.സ്‌കോട്ട് ഫിസ്ജറാള്‍ഡിന്റെ ഫ്രദി ഗ്രെയ്റ്റ് ഗേറ്റ്‌സ്‌ബൈയ്ത്ത എന്ന നോവലിനെ അധികരിച്ചാണ് ചിത്രം. ഡി കാപ്രിയോയാണ് ഇതില്‍ പ്രധാന വേഷത്തിലെത്തുന്നത്. 125 ദശലക്ഷം ഡോളര്‍ ചിലവാക്കിയാണ് ഈ ചിത്രമെടുക്കുന്നത്. അമിതാഭ് വരുന്ന ആഴ്ചയില്‍ സിനിമാ സംഘത്തോടൊപ്പം ചേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.